കനകമല: മാര്‍തോമ കുരുശുമുടി 78-ാമത് തീര്ത്ഥാടനത്തിനൊരുക്കമായുള്ള 8-ാംഘട്ട ദീപപ്രയാണം സെന്റ് സെബാസ്റ്റ്യന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
വിശുദ്ധ സെബസ്റ്റ്യനോസിന്റെ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞൂര്‍ ഫൊറോന പള്ളിയില്‍ നിന്നും വികാരി ഫാ. വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ തെളിച്ച ദീപം കനകമല തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോയ്സന്‍ ഇടശ്ശേരി ഏറ്റുവാങ്ങി. കൈക്കാരന്മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കള്ളിയത്ത്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പി. ആര്. ഒ. ഷിബു പഴേടത്ത്പറമ്പില്‍, യൂണിറ്റ് പ്രസിഡന്റ് ഷാജു വെളിയന്‍ എന്നിവര്‍ ദീപപ്രയാണത്തിന് നേതൃത്വം നല്കി