കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ ശാഖ ഭാരവാഹികള്‍ക്കായി ഏകദിന പഠനക്ലാസ് സംഘടിപിച്ചു. കൊടകര ഗവ. എല്‍.പി. സ്കൂളില്‍ നടന്ന ക്ലാസ് യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം യൂണിയന് വൈസ് പ്രസിഡന്റ് കോട്ടയം ശശി പഠന ക്ലാസിന് നേതൃത്വം നല്കി. പി.കെ. സുഗതന്, വി.സി. പ്രഭാകരന്, ഇ.കെ. ബൈജു, ടി.സി. അശോകന്, വി.ജി. ഗിന്‍ഷ, വനിതാസംഘം പ്രസിഡന്റ് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്, ഷൈലാ രാജന് എന്നിവര്‍ സംസാരിച്ചു.