പേരാമ്പ്ര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുതിരുനാള്‍ 29, 30 തിയ്യതികളില്‍ ആഘോഷിക്കും. 29 ന് രാവിലെ 5.45 ന് വി. കുര്‍ബ്ബാന, 6.30 ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, ആഘോഷമായ പാട്ടുകുര്‍ബ്ബാന, വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്, 9.30 ന് വി. കുര്‍ബ്ബാന, വൈകീട്ട് 6.30 ന് സെന്റ് പോള്‍ ചാപ്പലില്‍ ലദീഞ്ഞ്, 7 ന് സെന്റ് ആന്റണീസ് കപ്പേളയില്‍ ലദീഞ്ഞ്, രാത്രി 11.30 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപനം, 11.45ന് സമാപന ആശീര്‍വാദം, തുടര്‍ന്ന് വര്‍ണ്ണമഴ എന്നിവ ഉണ്ടാകും.
തിരുനാള്‍ ദിനമായ 30 ന് രാവിലെ 6 ന് വി. കുര്‍ബ്ബാന, 10.15 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. മത്തായി അക്കര തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 3 ന് ഇടവകയിലെ വൈദികരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 7 ന് പ്രദക്ഷിണം സമാപനം തുടര്‍ന്ന് മാനത്ത് വിസ്മയ കാഴ്ച എന്നിവ ഉണ്ടായിരിക്കും.
വികാരി ഫാ. പോളി പുതുശ്ശേരി, അസി. വികാരി ഫാ. അഖില്‍ വടക്കന്‍, കൈക്കാരന്മാരായ തോമസ് ആലപ്പാട്ട്, ജോണ്‍സണ്‍ എപ്പറമ്പില്‍, ഡേവീസ് കണ്ണൂക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കും.