ചെമ്പുചിറ : ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രൊ.കെ. യു. അരുണന് എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല തിലകന് അദ്ധ്യക്ഷതവഹിച്ചു.
കലാഭവന്‍ ജയന് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ഉണ്ണികൃഷ്ണന്, പഞ്ചായത്തംഗങ്ങളായ സുഭിത വിനോദ്കുമാര്‍,ശ്രീധരന് കളരിക്കല്‍,പി.ടി.എ പ്രസിഡണ്ട് സുരേഷ് കടുപ്പശ്ശേരിക്കാരന്‍, എം. സി. കുമാര്‍, മഞ്ജുള ദാസ്, ടി. കെ. ജോയ്, ഗോപി ടി. വി , അഖില ഉണ്ണി, സ്വര്‍ണ്ണ പി. ഡി എന്നിവര്‍ പ്രസംഗിച്ചു.