Breaking News

വെള്ളിക്കുളങ്ങര നരസിംഹക്ഷേത്രത്തില്‍ കാവടിമഹോത്സവം

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര നരസിംഹമൂര്‍ത്തിക്ഷേത്രത്തിലെ കാവടിമഹോത്സവം 3, 4 തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച കൊടിയേറ്റം 29 ന് രാവിലെ 7.30 ന് നടക്കും. 3 ന് രാത്രി 8 ന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേള, 4 ന് രാവിലെ 5.30 ന് നിര്‍മാല്യം, 6 ന് ഗണപുതിഹോമം, 12.30 മുതല്‍ വിവധദേശങ്ങളുടെ കാവടിയാട്ടം, ചെണ്ടുകാവടിയാട്ടം,കൂട്ടയാട്ടം, 6.55 ന് ടൗണ്‍സെറ്റിന്റെ താലംവരവ്, 7 ന് ദീപക്കാഴ്ച, 8 ന് പ്രദീപ് പൂലാനിയുടെ ചാക്യാര്‍മമിമിക്‌സ്, തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, രാത്രി 12 ന് കാവടിയാട്ടം എന്നിവയാണ് പരിപാടികള്‍. കിഴക്കുംമുറി, കോളനി, പടിഞ്ഞാട്ടുംമുറി യുവജനസമാജം, കട്ടിപ്പൊട്ടം വടക്കുംമുറി, ടൗണ്‍സെറ്റ് എന്നീകാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഏറന്നൂര്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി തട്ടായത്ത്മനയ്ക്കല്‍ പരമേശ്വരന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് സുരേഷ് തൃക്കാശ്ശേരി, സെക്രട്ടറി പ്രഭാകരന്‍ കല്ലുംപുറം, ഖജാന്‍ജി വിബില്‍ കല്ലുംപുറം, ഹരികൃഷ്ണന്‍ ഉണിക്കോത്ത്, ഹരികൃഷ്ണ്‍ മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!