Breaking News

ഭൂദാനം തട്ടിപ്പെന്ന് പരിഷത്ത്-നെല്‍വയല്‍സംരക്ഷണസമിതിഭാരവാഹികള്‍ ആരോപിച്ചു

കൊടകര: പുത്തുകാവ് പാടശേഖരത്തില്‍പെട്ട നെല്‍്‌വയല്‍ പാവങ്ങള്‍ക്ക് വീടുവക്കാനെന്ന വ്യാജേന പകുത്തുനല്‍കുന്ന നടപടി ശേഷിക്കുന്ന വയല്‍കൂടി നികത്താനുള്ള ശ്രമങ്ങള്‍ക്ക് മറയിടാനുള്ള നീക്കമാണെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്തും നെല്‍വയല്‍സംരക്ഷണസമിതിയും ആരോപിച്ചു.

ഈ സ്ഥലം കൃഷി-വില്ലേജ് സന്ദര്‍ശിച്ച് ഓഫീസര്‍മാര്‍‌സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുള്ളതും മേലധികാരികള്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതുമാണെന്നും ഇത് തഹസില്‍ദാരുടെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടു ഇന്ന് നടത്തുന്ന ഭൂദാനച്ചടങ്ങ് കിടപ്പാടത്തിനുവേണ്ടികാത്തുനില്‍ക്കുന്നവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും പരിഷത്ത്-നെല്‍വയല്‍സംരക്ഷണസമിതിഭാരവാഹികള്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!