Breaking News

സ്‌ക്കൂള്‍ കലോത്സവത്തില്‍ കലാഭവന്‍ മണിയുടെ ജീവിതം രചിച്ച് കൊടകരയുടെ ജ്യോതിഷ്

ഹയര്‍സെക്കന്‍ഡറി നാടോടിനൃത്തമത്സരത്തില്‍ വയനാട്ടുകാരന്‍ ശ്രീരാജ് അവതരിപ്പിച്ച ഇനം അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കുള്ള ആദരാഞ്ജലിയായി മാറി.ദരിദ്രനായ ഒരു മീന്‍വില്‍പ്പനക്കാരന്റെ മകനെ കലാഭവന്‍ മണി പഠിക്കാന്‍ സഹായിക്കുന്നതും പിന്നീട് മണിയുടെ മരണവാര്‍ത്തയറിയുമ്പോള്‍ ആ മീന്‍ വില്‍പ്പനക്കാരനുണ്ടാവുന്ന വേദനയും അയാളുടെ വിലാപവുമാണ് നാടോടിനൃത്തത്തിന്റെ രൂപത്തില്‍ ശ്രീരാജ് കലോത്സവവേദിയിലെത്തിച്ചത്.

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീരാജിന്റെ നൃത്താധ്യാപകരും സഹോദരങ്ങളുമായ ജോബിന്‍ ജോര്‍ജും സാബു ജോര്‍ജുമാണ് കലാഭവന്‍ മണിയുടെ ജീവിതം നൃത്തരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആശയത്തിനുപിന്നില്‍. കൊടകര സ്വദേശിയും പോസ്റ്റല്‍ വകുപ്പ് ജീവനക്കാരനുമായ ജ്യോതിഷാണ് നാടോടിനൃത്തത്തിന് ഗാനം രചിച്ചത്.; ഗാനം പൂര്‍ത്തിയാക്കിയ ശേഷം മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ കണ്ട ജ്യോതിഷ് അദ്ദേഹം നിര്‍ദേശിച്ച ചില മാറ്റങ്ങള്‍കൂടി ഗാനത്തില്‍ വരുത്തി. തൃശ്ശൂര്‍ ജയന്‍ മാസ്റ്ററാണ് ജ്യോതിഷിന്റെ വരികള്‍ക്ക് ഈണം നല്‍കിയതും ഗാനം ആലപിച്ചതും.

മണിയെന്ന മനുഷ്യസ്‌നേഹിയുടെ നന്മകളും അദ്ദേഹത്തിന്റെ മരണം ജനങ്ങളിലുണ്ടാക്കിയ വേദനയുമാണ് ഇത്തരമൊരു കലാസൃഷ്ടിയിലേക്ക് തങ്ങളെ നയിച്ചതെന്ന് ശ്രീരാജും സംഘവും പറയുന്നു. സ്ഥിരം ആശയങ്ങളുടെ ബാഹുല്യം കൊണ്ട് മുഷിപ്പുളവാക്കിയ നാടോടിനൃത്തവേദിയെ ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു ജനകീയനടന്റെ ജീവിതവും മരണവും പരാമര്‍ശിക്കുന്ന ശ്രീരാജിന്റെ നൃത്താവിഷ്‌കാരം.കഴിഞ്ഞതവണ നാടോടിനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയ ശ്രീരാജിന് ഇത്തവണത്തെ പ്രകടനത്തിന് എ ഗ്രേഡാണ് ലഭിച്ചത്.;ഒന്നാംസ്ഥാനം ലഭിക്കാത്തതില്‍ സങ്കടമുണ്ടെങ്കിലും അനശ്വരനായ കലാകാരന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ച സംതൃപ്തിയോടെയാണ് ശ്രീരാജ് തന്റെ കലോത്സവജീവിതത്തിന് വിരാമമിടുന്നത്. [vcyt id=yXBS2zPjh0I w=640 h=385]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!