കൊടകര : മറ്റത്തൂര്‍കുന്ന് സുപ്രഭ വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കീം കളിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
കുമാരി അഹല്യ എം.എസ്. ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ ട്രെയ്നര്‍ കണ്ണന് കയ്യാലിക്കല്‍ ക്ലാസ് നയിച്ചു. ബാബു എം.കെ., സന്തോഷ് അവിട്ടപ്പിള്ളി, ഇ.എച്ച്. സഹീര്‍, കണ്ണന് പി.ആര്. അനില്‍കുമാര്‍ ഐ. എന്നിവര്‍ സംസാരിച്ചു.