Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോനയിലെ ടൗണ്‍ അമ്പ് ഭക്തിസാന്ദ്രമായി

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം അമ്പുതിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായപ്പോള്‍.

കൊടകര : കൊടകരയിലെ ടൗണ്‍ അമ്പ് ഫ്രണ്ട്‌സ് ഉളുമ്പത്തുകുന്ന്, പുത്തുക്കാവ്, കുഴിക്കാണി, ടൗണ്‍സെറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാരംഭിച്ച്, കൊടകരയിലെ എല്ലാ കടകളിലും അമ്പ് എഴുന്നള്ളിച്ച് വച്ച് പ്രാര്‍ത്ഥന നടത്തി. രാത്രി പത്ത് മണിക്ക് കൊടകര പാലത്തിനടയില്‍ ഒത്തുചേര്‍ന്നു.

തുടര്‍ന്ന് കൊടകര ടൗണ്‍ ചുറ്റി രാത്രി പതിനൊന്ന് മണിക്ക് പള്ളി കോമ്പൗട്ടില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് വിവിധ സെറ്റുകളിലെ മത്സരിച്ചുള്ള പ്രകടനം ഉണ്ടായിരിക്കും. രാത്രി 11. 30 ന് ടൗണ്‍ അമ്പ് സമാപനം തുടര്‍ന്ന് വെടിക്കെട്ടും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 6.30 ന് നടന്ന മരിച്ചുപോയ എല്ലാവര്‍ക്കുവേണ്ടി ആത്മശാന്തിക്കായി ആഘോഷമായ ദിവ്യബലി, സെമിത്തേരിയില്‍ പ്രാര്‍ത്ഥന എന്നിവയക്ക് സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!