Breaking News

എ.ഐ.എസ്.എഫ്. മറ്റത്തൂര്‍ മേഖല വിദ്യാര്‍ത്ഥിസംഗമവും പരിസ്ഥിതി ക്ലാസ്സും കുഞ്ഞാലിപ്പാറയില്‍

aisf1മറ്റത്തൂര്‍ : എ.ഐ.എസ്.എഫ്. മറ്റത്തൂര്‍ മേഖല വിദ്യാര്‍ത്ഥിസംഗമവും പരിസ്ഥിതി ക്ലാസ്സും കുഞ്ഞാലിപ്പാറയില്‍ എ.ഐ.എസ്.എഫ്. ദേശീയ സെക്രട്ടറി കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചോഫീസര്‍ ടി.എസ്. മാത്യു പരിസ്ഥിതി ക്ലാസ്സ് നയിച്ചു.

എഴുത്തുകാരനായ എം.പി. നാരായണപിഷാരടി വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കി. സി.യു. പ്രിയന്‍, കെ.പി. അജിത്ത്, നവീന്‍ തേമാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്‍ജിത്ത് കെ.വി. അധ്യക്ഷത വഹിച്ചയോഗത്തില്‍ വി.എസ്. ശ്രീജിത്ത് സ്വാഗതവും അഞ്ചല്‍ കെ.എസ്. നന്ദിയും പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികളായി വിഎസ് ശ്രീജിത്ത് (സെക്രട്ടറി), എ.ആര്‍.വിഷ്ണു (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!