Breaking News

പാലിയേറ്റീവ് കെയര്‍ദിനം; കാരുണ്യത്തിന്റെ കൈത്താങ്ങാകാന്‍ ‘കൊടകരസ്പര്‍ശം’

  • Sparshamപാലിയേറ്റീവ് കെയര്‍ദിനമായ ഇന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍വീടുകളിലും ചികിത്സാധനസമാഹരണ ക്യാമ്പയിന്‍
  • കൊടകര ഗ്രാമപത്തായത്തിന്റെ സ്പർശം പദ്ധതിയിൽ ബഹുജനങ്ങളിൽ നിന്നും എം.പി: ഇന്നസെന്റ് ഏറ്റുവാങ്ങിയത് 2 ലക്ഷം രൂപ യിൽ അധികം

കൊടകര : മാരകരോഗം പിടിപെട്ടവര്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായിസാന്ത്വനപരിചരണരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയാകുകയാണ് കൊടകര ഗ്രാമപഞ്ചായത്ത്. ഒട്ടനവധി ചികിത്സനടത്തിയിട്ടും ശാശ്വതസൗഖ്യം എന്ന പ്രതീക്ഷ നഷ്ടപ്പെട്ട അര്‍ബുദം അടക്കമുള്ള മാരകരോഗങ്ങളുടെ ഇരകളായ നൂറുകണക്കിനുരോഗികള്‍ക്ക് ഈ സ്‌നേഹസ്പര്‍ശം സാന്ത്വനമേകും.

Sparsham1പാലിയേറ്റീവ്‌കെയര്‍ദിനമായ ഇന്ന് ഈ രംഗത്ത് ഏറെശ്രദ്ധേയമായ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കര്‍മപദ്ധതിയുടെ സാക്ഷാത്കാരസുദിനം കൂടിയാണ്. കൊടകര ഗ്രാമപഞ്ചായത്തിലെ 8200 വീടുകളിലും ചികിത്സാധനസഹായ കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഗ്രാമത്തിന് മുഴുവന്‍ ആശ്വാസത്തിന്റെ വാതിലുകള്‍തുറക്കുന്ന ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിലേയും ഒരാളുടെ ഒരുദിവസത്തെ വേതനമാണ് വേദനയനുഭവിക്കുന്ന ഹതഭാഗ്യര്‍ക്കായി ഏറ്റുവാങ്ങുന്നത്.

പഞ്ചായത്തിലെ മുഴുവന്‍കുടുംബങ്ങളുടേയും പങ്കാളിത്തത്തോടെ തുടങ്ങുന്ന ഈ സമഗ്രആരോഗ്യസമാശ്വാസപദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ അര്‍ബുദം, കിഡ്‌നിസംബന്ധമായ അസുഖം തുടങ്ങി മാറാരോഗങ്ങള്‍ മൂലം വേദനതിന്നുകൊണ്ടിരിക്കുന്ന നൂറിലധികം പേര്‍ക്ക് ആശ്വാസമേകും.

19 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുതലസമിതികളും 106 അയല്‍സഭകളും പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. രജിസ്റ്റര്‍ചെയ്ത 62 കിടപ്പുരോഗികളാണ് പഞ്ചായത്തിലുള്ളത്. കൂടാതെ 94 ക്യാന്‍സര്‍രോഗികളും 30 വൃക്കരോഗികളുമുണ്ട്.

വേദനനിവാരണരംഗത്ത് പരിശീലനം നേടിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജനപ്രതിനിധികള്‍ ,വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സേവനസന്നദ്ധരായി ഉണ്ടാകും. കിടപ്പുരോഗികളുടെ കുടുംബങ്ങളില്‍ ഭക്ഷണം, ശുചിമുറി തുടങ്ങിയ ഭൗതികസാഹചര്യങ്ങളും ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. പഞ്ചായത്തിലെ മുഴുവന്‍ജനങ്ങളുടേയും സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും സഹായങ്ങള്‍ പദ്ധതിയുടെ മൂലധനമായി പ്രയോജനപ്പെടുത്തും.

Sparsham3ലോകപാലിയേറ്റിവ്‌കെയര്‍ദിനമായ ഇന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും അയല്‍സഭകളുടെ സംഘവും മുഴുവന്‍വീടുകളും സന്ദര്‍ശിച്ച് തുകസമാഹരിക്കും. അടുത്തമാസംമുതല്‍ എല്ലാവീട്ടിലും സ്ഥാപനങ്ങളിലും ഒരുദിവസം ഒരു രൂപ ഇതിലേക്കായി നിക്ഷേപിക്കാനായുള്ള പദ്ധതിയും ആരംഭിക്കും. കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

പ്രഖ്യാപനദിവസംതന്നെ പദ്ധതിയിലേക്കായി 279000 രൂപയോളം ജനങ്ങളില്‍നിന്നും ലഭിക്കുകയുണ്ടായി. . ബി.ഡി.ദേവസി എം.എല്‍.എ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍,വൈസ്പ്രസിഡണ്ട് കെ.എസ്.സുധ, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!