Breaking News

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കണം : കൊടകര കെ.സി.വൈ.എം.

കെ.സി.വൈ.എം. ന്റെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി ചാര്‍ജ്ജെടുക്കുന്നു.
കെ.സി.വൈ.എം. ന്റെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി ചാര്‍ജ്ജെടുക്കുന്നു.

കൊടകര : മൂന്നുമാസത്തിലധികമായി തടവില്‍ കഴിയുന്ന സലേഷ്യന്‍ സഭാംഗമായ ഇന്ത്യക്കാരന്‍ ഫാ. ടോം ഉഴുന്നാലിനെ എത്രയും വേഗം മോചിപ്പിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സത്വര നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ യുവജന സംഘടനയായ കെ.സി.വൈ.എം. ആവശ്യപ്പെട്ടു.

ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് കെ.സി.വൈ.എം. ന്റെ പുതിയ ഭാരവാഹികളായി ഫെബി തോമസ് (പ്രസിഡന്റ്), ജെറിന്‍ കെ.ആര്‍ (വൈസ് പ്രസിഡന്റ്), നിമിജ തോമസ് (സെക്രട്ടറി), പ്രിന്‍സ് സി.ജെ. (ജോ. സെക്രട്ടറി), ജോസഫ് വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി ചാര്‍ജ്ജെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!