Breaking News

നോട്ട് നിരോധനം പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു : കെ. എന്‍ രാമചന്ദ്രന്‍

notenirodhanamകള്ളപ്പണവേട്ടയുടെ പേരില്‍ 500,100 രൂപ നോട്ടുകള്‍ പിന്‍ വലിച്ചത് രാജ്യത്ത് സാധാരണക്കാരുടെ ജീവിതസാഹചര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടതും ഏകദേശം മുഴുവന്‍ നോട്ടുകളും തിരിച്ചെത്തിയും നോട്ട് നിരോധനത്തിന്റെ പേരിലുള്ള പ്രധാന മന്ത്രിയുടെ മുഴുവന്‍ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെളിയിച്ചതായി സി. പി.ഐ(എം.എല്‍) ജനറല്‍ സെക്രട്ടറി കെ. എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഭൂമിക്കുമേല്‍ അവകാശം സ്ഥാപിക്കണമെന്നും നക്‌സല്‍ബാരി കാര്‍ഷിക മുന്നേറ്റത്തിന് ഇന്നും പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ. (എം. എല്‍) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനവും പൊതുയോഗവും ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. ജയലാല്‍ അധ്യക്ഷത വഹിച്ചു. രാജേഷ് അപ്പാട്ട്, കെ.വി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയന്‍ കോനിക്കര സ്വാഗതവും എ.കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!