Breaking News

ഇന്റര്‍നെറ്റ് ബാങ്കിംഗും,മൊബൈല്‍ ബാങ്കിംഗും ഗ്രാമീണരെ പഠിപ്പിച്ച് സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

ഇന്റര്‍നെറ്റ് ഇ ബാങ്കിംഗും പരിശീലനം
ഇന്റര്‍നെറ്റ് ഇ ബാങ്കിംഗും പരിശീലനം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍

കൊടകര.87 കാരനായ മണിച്ചേട്ടനേയും എട്ടാം ക്ലാസ്സ് കാരനായ രജ്ഞിത്തിനേയും ഇന്റര്‍നെറ്റും ഇ ബാങ്കിംഗും,മൊബൈല്‍ ബാങ്കിംഗും പഠിപ്പിച്ച് സഹൃദയയിലെ എന്‍.എസ്.എസ്.വളണ്ടീയര്‍മാര്‍.കൊടകര പഞ്ചായത്തിലെ 15-ാം വാര്‍ഡ് ആനത്തടം പ്രദേശത്താണ് വളരെ പുതുമയാര്‍ന്ന പരിപാടികളുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്.

ഈ പ്രദേശത്തെ ഡിജിറ്റല്‍ സാക്ഷരതയെപ്പറ്റി സര്‍വ്വെ നടത്തിയത് പ്രകാരമാണ് ലാപ്‌ടോപ്പും,സ്മാര്‍ട്ട് ഫോണും,ഇന്റര്‍നെറ്റും, ബാങ്കിംഗും എല്ലാം നാട്ടുകാരെ പഠിപ്പിക്കാന്‍ തീരുമാനിച്ചത്.വയോധികരും സ്ത്രീകളും കുട്ടികളുമുള്‍പ്പ്‌ടെ നിരവധി പേരാണ് പരിശീലനത്തിനെത്തിയത്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെപ്പറ്റി അവബോധം നല്കുകയും മുന്നൂറിലേറെ വീടുകളില്‍ പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യുകയും ചെയ്തു.വിദ്യാര്‍ത്ഥികള്‍ തന്നെ ഉണ്ടാക്കിയ ബാഗുകളാണ് വിതരണം ചെയ്തത്.സുസ്ഥിര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുമായി ചേര്‍ന്ന് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ.ഡോ.ആന്റു ആലപ്പാടന്‍,അസ്സോ.എക്‌സി.ഡയറക്ടര്‍ ഫാ.ഡോ.ജോജി പാലമറ്റത്ത്,എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.പി.എച്ച്.ഹവിനാഷ്,പ്രൊഫ.സി.യു.വിജയ്,പ്രൊഫ.ദീപുകുര്യന്‍ സെക്രട്ടറിമാരായ ഹാഷിം മെഹമ്മൂദ്,ആംസി ഡെന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!