Breaking News

മനക്കുളങ്ങര ഗ്രാമീണ വായനശാല വൈ-ഫൈയിലേക്ക്

kda-manakulangara-vayanasala-wi-fi-2കൊടകര : ജില്ല ലൈബ്രറി കൗണ്‍സിലില്‍ നിന്നും മനക്കുളങ്ങര ഗ്രാമീണ വായനശാലയ്ക്ക് അനുവദിച്ച് കിട്ടിയ കമ്പ്യൂട്ടറിന്റെയും, വൈ-ഫൈ സംവിധാനത്തിന്റെയും ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്റെ സാന്നിദ്ധ്യത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും വായനശാല നേതൃസമിതി കണ്‍വീനറുമായ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി വൈ-ഫൈ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഉഷ സത്യന്‍, താലൂക്ക് വായനശാല സെക്രട്ടറി ഷോജന്‍ ചാലക്കുടി, മനക്കുളങ്ങര വായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സന്‍, സെക്രട്ടറി പ്രമീള തങ്കപ്പന്‍, പറപ്പൂക്കര വി.വി. എച്ച്.എസ്.എസ്.എസ്. ഹെഡ്മിസ്ട്രസ്സ് സില്‍വി ടീച്ചര്‍, സാംസ്‌കാരിക സംഘം സെക്രട്ടറിയും വായനശാല ട്രഷററുമായ എന്‍.വി. ബിജു, ലൈബ്രേറിയന്‍ റോസിലി പാപ്പച്ചന്‍, വായനശാല കമ്മിറ്റി അംഗം ദിനേഷ് എന്‍.പി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!