Breaking News

കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം ആഘോഷിച്ചു

കൊടകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 18 -ാം വാര്‍ഷികം എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 18 -ാം വാര്‍ഷികം എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 18 -ാം വാര്‍ഷികം ആഘോഷിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥിയായിരുന്നു.

സി.ഡി.എസ്. സെക്രട്ടറി പ്രസന്നന്‍ കെ.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ രാജേശ്വരി എ.ആര്‍., ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കെ.ജെ. ഡിക്‌സണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ജോയ് നെല്ലിശ്ശേരി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ വിലാസിനി ശശി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ഇ.എല്‍. പാപ്പച്ചന്‍, അല്‍ഫോണ്‍സ, ഷീബ ഹരി, അഡ്വ. ആശ രാംദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി. സജീവ് കുമാര്‍, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സന്‍ സുജാത വി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ കലപാരിപാടികള്‍ അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!