Breaking News

വോഡാഫോണ്‍ മിനി സ്റ്റോര്‍ നമ്മുടെ കൊടകരയിലും

vodafone6vodafone2 vodafone3 vodafone1കൊടകര: വോഡാഫോണിന്റെ മിനി സ്റ്റോര്‍ സേവനങ്ങള്‍ കൊടകരയിലും. മിനിസ്റ്റോറിന്റെ ഉത്ഘാടനം ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സി നിര്‍വഹിച്ചു.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ വോഡാഫോണ്‍ സോണല്‍ മാനേജര്‍ അബ്രഹാം ഭദ്രദീപം തെളിയിച്ചു. കൊടകര മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് വിഷ്ണുദാസും വിവിധ ഓഫീസ് സ്റ്റാഫുകളും ചടങ്ങില്‍ പങ്കെടുത്തു.

പുതിയ പ്രീപെയ്ഡ് , പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍, ബില്‍ പേയ്‌മെന്റ് , സിം മാറ്റിയെടുക്കല്‍, ബില്ലിനെ കുറിച്ചുള്ള സംശയങ്ങള്‍ , വോഡാഫോണ്‍ ലൈവ് തുടങ്ങി മറ്റു മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ വോഡാഫോണ്‍ മിനിസ്റ്റോറിയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് മാനേജിങ് പാര്‍ട്ട് നേഴ്‌സായ ലിന്‍ഡയും ഗീതുവും നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.

പന്തലൂക്കാരന്‍ ബില്‍ഡിംഗില്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9:30 മുതല്‍ വൈകീട്ട് 7:30 വരെ വോഡാഫോണ്‍ മിനി സ്റ്റോര്‍ പ്രവര്‍ത്തിക്കും.vodafone4

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!