Breaking News

കൊടകര ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം

kodakara Bus Standകൊടകര: കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന് സി.പി.ഐ. എം.എല്‍ പുതുക്കാട് ഏരിയാകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

133 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലെ അപാകതയും അഴിമതിയും ചൂണ്ടിക്കാട്ടി സി.പി.ഐ.എം.എല്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ത്വരിതാന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി ഉത്തരവിട്ടതായും ഇവര്‍ പറഞ്ഞു.

ഈ കേസില്‍ പ്രതിയായ ഇപ്പോഴത്തെ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും ഭാരവാഹികളായ ജയന്‍ കോനിക്കര, പി.ജെ.ജയലാല്‍, കെ.വി.പുരുഷോത്തമന്‍,ശശി ആര്യാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!