Breaking News

ജീവന്‍ സംരക്ഷിക്കുക, മനുഷ്യജീവനോടുള്ള ക്രൂരത അവസാനിപ്പിക്കുക : ഡോ. തോമസ് കൂറിലോസ്

collegeകൊടകര : ഭ്രൂണഹത്യ, ദയാവധം എന്നിവയിലൂടെ മനുഷ്യജീവനോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ജീവന്‍ സംരക്ഷിക്കണമെന്നും തിരുവല്ല ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. തോമസ് കൂറിലോസ്. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്‌തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്തമായി നടത്തുന്ന ‘ല വീത്ത’ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

‘ദൈവദാനമായ ജീവന്‍ സംരക്ഷിക്കണം. ജീവനെ ഹനിക്കുന്ന മാര്‍ഗങ്ങളെല്ലാം പൂര്‍ണമായും ഒഴിവാക്കണം. മനുഷ്യനെ പരീക്ഷണവസ്തുവാക്കുന്ന ക്ലോണിംഗ് ആധുനിക കാലത്തെ ഒരു അസന്മാര്‍ഗികമായ പ്രവണതയാണ്. ജീവനെ ബഹുമാനത്തോടും ശ്രേഷ്ഠതയോടും കണക്കാക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടണം’ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
പവിത്രവും അമൂല്യവുമായ മനുഷ്യജീവന്‍ കൃത്രിമമായി രൂപപ്പെടുത്താനാവില്ലെന്നും അതു നല്‍കപ്പെടുമ്പോള്‍ പരിപാലിക്കേണ്ട ചുമതല മനുഷ്യര്‍ക്കുണ്ടെന്നും അധ്യക്ഷപ്രസംഗത്തില്‍ രൂപത വികാരി ജനറല്‍ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ പറഞ്ഞു.

റവ. ഫാ. ഷിനാന്‍ ബൊക്കെ, റവ. ഡോ. ജോജി കല്ലിങ്ങല്‍, കെ.സി.ബി.സി പ്രൊ ലൈഫ് പ്രസിഡന്റ് ജോര്‍ജ്ജ് എഫ്. സേവ്യര്‍, ജീസ്സസ് യൂത്ത് നാഷണല്‍ ടീം കോ ഓഡിനേറ്റര്‍ ചാള്‍സ് ബാസ്റ്റ്യന്‍, ഡോ. റെജു വര്‍ഗ്ഗീസ്, സഹൃദയ എഞ്ചിനിയറിംങ് കോളേജ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഭാരതത്തിലെ വിവിധ പ്രോലൈഫ് പ്രവര്‍ത്തകര്‍, ആശുപത്രി മേധാവികള്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ദമ്പതിമാര്‍, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ തുടങ്ങി അഞ്ഞൂറോളം പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!