Breaking News

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി

kda-k-t-jayakrishan-master-balidanadinam-yovamorchaകൊടകര : ഡിസംബര്‍ 1 കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനത്തില്‍ കൊടകര യുവമോര്‍ച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ടൗണില്‍ പുഷ്പാര്‍ച്ചന നടത്തി. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുരളി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ടി.വി. പ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.സി. ശ്രീജിത്ത്, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി. രഞ്ജിത്ത്(ചൗധരി), ട്രഷറര്‍ ടി.സി. ഷിജുമോന്‍ എന്നിവര്‍ അനുസ്മരിച്ചു.

ബിപിന്‍ ഒ.ബി, അശ്വിന്‍ പി.എ., ശ്രീലാല്‍, രാഹുല്‍ എന്‍.ആര്‍., നിധിന്‍ ചെറുകുന്ന്, പ്രകാശന്‍ അഴകം എന്നിവര്‍ നേതൃത്വം നല്‍കി. വട്ടേക്കാട്, സ്‌നേഹനഗര്‍, മൈത്രിനഗര്‍, കേശവനഗര്‍, വല്ലപ്പാടി, അഴകം, ചെറുകുന്ന്, അമ്പാടിനഗര്‍, അപ്പോളോ പടി, പുത്തുക്കാവ്, ആശാരിതറ, ചെറുവത്തൂര്‍, പേരാമ്പ്ര എന്നീ യൂണിറ്റുകളിലും പുഷ്പാര്‍ച്ചന നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!