നെല്ലായി : നെല്ലായ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും 27 ന് വൈകീട്ട് 5.30 ന് നെല്ലായി കാവല്ലൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്അഹമ്മദ് ഉദ്ഘാടനം ചെയ്യും. എന്‍.വി.പ്രസാദ് അധ്യക്ഷത വഹിക്കും.
സംസ്ഥാനഅധ്യാപക അവാര്‍ഡ് ജേതാവ് പോങ്കോത്ര സ്കൂളിലെ ഭാനുമതിയെ ഡോ.എം.പ്രസാദ് ആദരിക്കും. എന്‍ഡോവ്മെന്റ് സമര്‍പ്പണവും കര്‍ഷകഅവാര്‍ഡ് വിതരണവും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തിക ജയന് നിര്‍വഹിക്കും.