കൊടകര : സഹകരണ മേഖലയോട് കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ കൊടകര മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സഹകരണ സംരക്ഷണ സംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന് അദ്ധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുരിയാട് സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് പ്രൊ. ബാലചന്ദ്രന് വിശദീകരണം നടത്തി. യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ എം.ഡി. നാരായണന്, പി.എസ്. സുരേന്ദ്രന്, രാജന് ബാബു, ലളിത ജി. നായര്‍, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് വി.ഡി.ബിജു എന്നിവര്‍ സംസാരിച്ചു.