കൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ച് വിവിധകാവടിസംഘങ്ങളുടേയും വിവിധഡിപ്പാര്ട്ട്മെന്റുപ്രതിനിധികളുടേയും യോഗം ചേര്‍ന്നു. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പൂനിലാര്ക്കാവ്ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്നായര് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി പി.വാഹിദ്, കൊടകര സി.ഐ. കെ.സുമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്.പ്രസാദന്‍, മിനിദാസന്‍, ദേവസ്വം സെക്രട്ടറി ഇ.രവീന്ദ്രന്, കെ.ഗോപിനാഥന്, എം.കെ.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.