Breaking News

കല്ലേറ്റുംകര പോളിടെക്‌നിക് വിദ്യാര്‍ഥിയെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് ആരോപണം.

കൊടകര : കല്ലേറ്റുംകര പോളിടെക്‌നിക് വിദ്യാര്‍ഥിയെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് ആരോപണം. കൊടകര പന്തല്ലൂര്‍ കാഞ്ഞിറപ്പറമ്പില്‍ മുഹമ്മദ് അക്ബറിന്റെ മകന്‍ അഫ്‌സല്‍(19) ആണ് പെറ്റികേസില്‍ വാറണ്ടുത്തരവുണ്ടെന്നും സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞ് കൊടകര സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ അറസ്റ്റ് ചെയ്ത് അകാരണമായി മര്‍ദിച്ചതെന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചത്.

സ്റ്റേഷനില്‍ തന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചെന്നും മുട്ടുകൈകൊണ്ട് പുറത്ത് ഇടിക്കുകയും ചെയ്‌തെന്നും തന്റെ പിതാവിനെ ബിന്‍ലാദനോട് ഉപമിക്കുകയുമുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, തൃശൂര്‍ ഐ.ജി, എസ്.പി, ചാലക്കുടി ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അഫ്‌സല്‍ പറഞ്ഞു. അഫ്‌സലിന്റെ മാതാവ് റംല, സുഹൃത്തുക്കളായ നിഖില്‍കൃഷ്ണ, ആഷിന്‍വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!