Breaking News

വയലൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകം

നെല്ലായി : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാരുദ്രാഭിഷേകവും യജുര്‍വേദലക്ഷാര്‍ച്ചനയും 16 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും രാവിലെ 4 ന് നിര്‍മാല്യം, 5 ന് ഗണപതിഹോമം, 5.30 ന് ശ്രീരുദ്രജപം, 9.30 ന് യജുര്‍വേദലക്ഷാര്‍ച്ചന, 11.30 ന് കലശാഭിഷേകം, വൈകീട്ട് 4 ന് വേദലക്ഷാര്‍ച്ചന, 6 ന് ഭഗവത്സേവ എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരി, ഇരിങ്ങാലക്കുട കാഞ്ചികാമകോടി യജുര്‍വേദപാഠശാല എന്നിവരുടെ നേതൃത്വത്തിലാണ് മഹായജ്ഞം. സമാപനദിവസമായ 26 ന് രാവിലെ 9 ന് വസോര്‍ധാര ഹോമം നടക്കും. പത്രസമ്മേളനത്തില്‍ വയലൂര്‍ ദേവസ്വം ട്രസ്റ്റി കൈമുക്ക് ജാതവേദന്‍നമ്പൂതിരി,കെ.ഭാസ്‌കരമേനോന്‍, ആര്‍.ഉണ്ണികൃഷ്ണന്‍, എന്‍.ബാബു എന്നിവര്‍ പങ്കെടുത്തു.
ദേശവിളക്ക് 27 ന്
നെല്ലായി : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ദേശവിളക്ക് 27 ന് നടക്കും. വൈകീട്ട് 6.30 ന് കിഴക്കേനടയില്‍നിന്നും എഴുന്നള്ളിപ്പ്, രാത്രി 12.30 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 3 ന് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!