കോടാലി : ദിവസേന 500 രോഗികളെങ്കിലും ചികിത്സ തേടിയിരുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് സി.പി.ഐ. – എം.എല്‍. ജില്ലാ സെക്രട്ടറി കെ.വി. പുരുഷോത്തമന് ആവശ്യപ്പെട്ടു.
കോടാലി ആശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരെ നിയമിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഗൈനക്കോളജി – ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ – എം.എല്‍. മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പച്ച ആശുപത്രി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കല്‍ സെക്രട്ടറി എ.വി. വിജയന് അദ്ധ്യക്ഷത വഹിച്ചു. ജയന് കോനിക്കര, പി.ജെ. ജയലാല്‍, എ.കെ. ചന്ദ്രന്, സജിമോന്‍ മാഞ്ഞാമറ്റം, ശശി ആര്യാടന്, കെ.ഒ. ജോഷി എന്നിവര്‍ സംസാരിച്ചു.