Breaking News

പന്തല്ലൂര്‍ ജനതസ്‌കൂളില്‍ കിഡ്‌സ്‌ഫെസ്റ്റ് നടത്തി

PanthaloorLP Schoolകൊടകര :’ പന്തല്ലൂര്‍ ജനത എല്‍.പി ആന്റ് യു.പി സ്‌കൂളിലെ കിഡ്‌സ്‌ഫെസ്റ്റ് ഈ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും സംസ്ഥാനവിദ്യാഭ്യാസമന്ത്രിയുമായ പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തികജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനഅധ്യാപക അവാര്‍ഡ് ജേതാവ് പോങ്കോത്ര സ്‌കൂളിലെ അധ്യാപിക കെ.ഭാനുമതിയെചടങ്ങില്‍ അനുമോദിച്ചു.ചാലക്കുടി ഡി.വൈ.എസ്.പി പി.വാഹിദ് മുഖ്യാതിഥിയായിരുന്നു. സുരേഷ് മറ്റത്തൂരിന്റെ മവ കാണാത്ത കുട്ടി എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍ മന്തിക്ക് ഉപഹരം നല്‍കി. പഞ്ചായത്തംഗങ്ങളായ റീനഫ്രാന്‍സീസ്, ഷൈലദാസ്, കെ.കെ.രാജന്‍, ബ്ലോക്ക്പഞ്ചായത്തംഗം പി.വി.കുമാരന്‍, മോഹനന്‍ വടക്കേടത്ത്, സുഹാസിനി അശോകന്‍, അധ്യാപിക അനില എന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!