Breaking News

വയര്‍മാന്‍ അസോസിയേഷന്‍ ജില്ലാസമ്മേളനം

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാസമ്മേളനം കയ്പമംഗലം എം.എല്‍.എ. ഇ.ടി.ടൈസന്‍ ഉദ്ഘാടനം ചെയ്യുന്നു.
കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാസമ്മേളനം കയ്പമംഗലം എം.എല്‍.എ. ഇ.ടി.ടൈസന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാസമ്മേളനം നടത്തി. കയ്പമംഗലം എം.എല്‍.എ. ഇ.ടി.ടൈസന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസ്സി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

ഓണററി മെമ്പര്‍മാരായ എന്‍.ആര്‍. തിലകന്‍, കെ.ആര്‍. രാമകൃഷ്ണന്‍ എന്നിവരെ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി കുന്ദംകുളം മേഖലയില്‍ എറ്റവും നല്ല പൊതുപ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട കുന്ദംകുളം യൂണിറ്റ് സെക്രട്ടറി വി.എല്‍ ജോയിയെ ഇ.ടി.ടൈസന്‍ എം.എല്‍.എ. ആദരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, വൈസ് പ്രസിഡന്റകെ.എസ്.സുധ, ജനറല്‍ കണ്‍വീനര്‍ കെ. രാജന്‍, ജില്ല സെക്രട്ടറി കെ.എസ്. വിനു, പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!