Breaking News

കുറുമാലിപുഴയോരത്തെ ഓടന്‍കടവ് ഇന്ന് നാടിന് സമര്‍പ്പിക്കും

Odan Kadavuകൊടകര: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച മറ്റത്തൂര്‍ പഞ്ചായത്തിലെ ഓടന്‍കടവ് 13ന് ഉച്ചതിരിഞ്ഞ് 3ന് നാടിനു സമര്‍പ്പിക്കും.

ഇരുവശങ്ങളിലുമായി 60 മീറ്റര്‍ പുഴയോരം കെട്ടി സംരക്ഷിച്ച കടവ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ നാടിന് സമര്‍പ്പിക്കും. 19ാം വാര്‍ഡ് മെമ്പര്‍ ജയ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. വികസന സമിതി ചെയര്‍മാന്‍ രഞ്ജിത്ത് കൈപ്പിള്ളി, കണ്‍വീനര്‍ ദിനേശന്‍ പുതുവത്ത്, ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!