Breaking News

വയര്‍മെന്‍ ജില്ലാസമ്മേളനം തുടങ്ങി

KEWSAകൊടകര: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനതത്തിന് കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാനജനറല്‍ സെക്രട്ടറി പി.തമ്പാന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡണ്ട് ടി.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു.

എം.കെ.ജോസ്, എം.എസ്.സുദേവന്‍, വി.എസ്.സജീവന്‍, കെ.എസ്.വിനു, പി.ജോര്‍ജ് മാത്യു,എ.കെ.സത്യനാഥന്‍, കെ.കെ.ഗോപിനാഥന്‍, ഇ.എ.ജോസ്, കെ.ബി.മണിലാല്‍, എം.ജി.ഷിബു, ടെ.കെ.സുരേന്ദ്രന്‍, കെ.രാജന്‍,പി.വിനോദ്, കെ.എ.അരുണന്‍, സി.എ.രാജേഷ്, സി.യു,രവി ടി.ഐ.ജ്ഞാവശക്ത്യാത്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് രാവിലെ 10 ന് നടക്കുന്ന എക്‌സിബിഷന്‍ കെ.എ.അരുണന്‍ എം.എല്‍.,എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 ന് ആധുനികവയറിംങ്ങ് രീതികളും വയര്‍മാനും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. വൈകീട്ട് 5.30 ന് മേല്‍പ്പാലം ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം കൃഷിവകുപ്പുമന്ത്രി വ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ടി.ജെ.ജെയിംസ് അധ്യക്ഷത വഹിക്കും. ബി.ഡി.ദേവസി എം.എല്‍.എ വിദ്യാഭ്യാസഅവാര്‍ഡ്ദാനവും പി.ആര്‍.പ്രസാദന്‍, ടി.എ.രാജന്‍ബാബു, കെ.എസ്.സുധ എന്നിവര്‍ ആദരണവുംകെ.കെ.ഗോപിനാഥ് ബില്‍ഡിങ്ങ് റിട്ടയര്‍മെന്റ് ഫണ്ട് വിതരണവും നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!