Breaking News

ആരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക – സി.പി.ഐ.

കോടാലി : കോടാലി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15 ന് ബഹുജനധര്‍ണ നടത്തുവാന്‍ സി.പി.ഐ. (എം.എല്‍.) മറ്റത്തൂല്‍ ലോക്കല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.

കോടാലി ഡി.ഡബ്ല്യു.ടി. ഹാളില്‍ നടന്ന യോഗത്തില്‍ കമ്മിറ്റി അംഗം ശശി ആര്യാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം ജയന്‍ കോനിക്കര ഉദ്ഘാടനം ചെയ്തു. പി.ജെ. ജയലാല്‍, എന്‍.എസ്. മധു, കെ.ഒ. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. എ.വി. വിജയനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!