Breaking News

അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അഗാപ്പെ ഏകദിനബൈബിള്‍ കണ്‍വെന്‍ഷന്‍ വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ. റിജോ ജോയ് തുളുവത്ത്, കെ.പി. ദേവസികുട്ടി തുടങ്ങിയവര്‍ സമീപം.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ വികാരി. ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

എലിഞ്ഞിപ്ര ആശ്രമം സുപ്പീരിയര്‍ ഫാ. ആന്റണി മാണിപറമ്പില്‍ കണ്‍വെന്‍ഷന്‍ നയിച്ചു. ബ്രദര്‍ കെ.പി. ദേവസ്സികുട്ടി, ബ്രദര്‍ ബാബു, ഫാ. റിജോ ജോയ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്മാരായ ആന്റണി ചെരുപറമ്പില്‍, ഡെന്നി പൊന്നേങ്കണ്ടത്ത്, ബിജോയ് ചിരിയങ്കണ്ടത്ത്, ജോസഫ് ചെമ്മിഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം, രോഗശാന്തിശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!