Breaking News

കൊടകര പള്ളിയില്‍ ശ്രാദ്ധ ഊട്ടിന് ആയിരങ്ങള്‍ പങ്കെടുത്തു.

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ശ്രാദ്ധ ഊട്ട് വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് വെഞ്ചിരിക്കുന്നു.
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ശ്രാദ്ധ ഊട്ട് വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് വെഞ്ചിരിക്കുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ സകല മരിച്ചവിശ്വാസികളുടെ ദിനത്തില്‍ കുടുംബസമ്മേളനകേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ സകലമരിച്ചവര്‍ക്കും വേണ്ടിയുള്ള റാസ കുര്‍ബ്ബാന, ഒപ്പീസ്, അന്നീദ, സിമിത്തേരി വെഞ്ചിരിപ്പ് എന്നിവ നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക് ഫൊറോന വികാരി ഫാ. ഡോ. അഡ്വ. ജോണ്‍സന്‍ ജി. ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരി അസി. റെക്ടര്‍ നൗജിന്‍ വിതയത്തില്‍, സാഗര്‍ രൂപത മിഷ്യന്‍ ഡയറക്ടര്‍ ഫാ. ലിജോ കോഴിപ്പാടന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. വി. കുര്‍ബ്ബാനയ്ക്കുശേഷം സിമിത്തേരി വെഞ്ചിരിപ്പും, ധൂപാര്‍ച്ചനയും നടന്നു. കഴിഞ്ഞവര്‍ഷം മരിച്ച മുപ്പത്തിയൊന്ന് പേരുടെ ബന്ധുമിത്രാദികള്‍ പ്രത്യേകം അലങ്കരിച്ച തിരികള്‍ കത്തിച്ചു. തിരുകര്‍മ്മങ്ങള്‍ക്കുശേഷമുള്ള ശ്രാദ്ധത്തിന്റെ ഊട്ട് ഭക്ഷണത്തിന് അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കൊടകര ഫൊറോന പള്ളി ചരിത്രത്തിലാദ്യമായാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള ശ്രാദ്ധ ഊട്ട് നടത്തുന്നത്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!