Breaking News

മനം നിറച്ച് ഇടയ്ക്ക വിസ്മയം

Idakkavismayaകൊടകര : താളായനത്തോടനുബന്ധിച്ച് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തികഭജനമണ്ഡപത്തില്‍ നടന്ന ഇടയ്ക്കവിസ്മയം ആസ്വാദകര്‍ക്ക് അനുഭൂതിയായി. 64 കലകളെ പ്രതിനിധാനം ചെയ്യുന്ന ഇടയ്ക്ക എന്ന വാദ്യവിശേത്തിലൂടെ പുത്തന്‍പരീക്ഷണങ്ങളുമായി സഹൃദയരുടെ മനം നിറക്കുകയായിരുന്നു പെരിങ്ങോട് ഉണ്ണികൃഷ്ണനും സംഘവും.

കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും കാവ്യശകലങ്ങളും സിനിമാഗാനങ്ങളും ഈ തോലിട്ടവാദ്യത്തിലൂടെ അവതരിപ്പിച്ചത് ഹൃദ്യമായി.മാത്രമല്ല വാദ്യോപകരണങ്ങളായ തകില്‍, മൃദംഗം,ബാന്റ്, ഘടം,പാശ്ചാത്യസംഗീതോപകരണങ്ങള്‍ എന്നിവയെല്ലാം ഇടയ്ക്കയിലൂടെ പെയ്തിറങ്ങി. അഞ്ചുവാദ്യങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്ന പഞ്ചവാദ്യവും മനോധര്‍മപ്രധാനമായ തായമ്പകയും ഇടയ്ക്കയും ഇലത്താളവും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് അരങ്ങിലെത്തിച്ചപ്പോള്‍ വാദ്യസ്‌നേഹികള്‍ക്ക് വേറിട്ട അനുഭവമായി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!