Breaking News

സ്വര്‍ണ്ണമാല തിരിച്ചു നല്‍കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മാതൃകയായി

SWARNNAMAALAഎന്റെ പേര് അജയകുമാര്‍, കീഴുമല വീട്, അഴകം, കൊടകര ഒരു KSRTC ജീവനക്കാരനില്‍ കണ്ട നന്മയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ 21. 10. 2016 വെള്ളിയാഴ്ച വൈകീട്ട് ഞാന്‍ എന്റെ മകളും കൂടെ കൊടകരയില്‍നിന്നും തൃശ്ശൂരിലേക്ക് RPC448 കോട്ടയം പാലക്കയം സൂപ്പര്‍ഫാസ്റ്റില്‍ യാത്രചെയ്യുകയുണ്ടായി. ഗുരുവായൂരിലേക്ക് പോകുവാനായി ശക്തന്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങുകയും ഞങ്ങള്‍ വന്നകാര്യങ്ങള്‍ക്കായി പോവുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് മകളുടെ മാല നഷ്ടപെട്ടത് ഞങ്ങള്‍ക്ക് മനസ്സിലായത്. എവിടെ നഷ്ടപെട്ടന്നോ എങ്ങിനെ നഷ്ടപെട്ടന്നോ ഒരു ഊഹവും ഉണ്ടായിരുന്നില്ല, തിരികെ കിട്ടുമെന്ന പ്രതീക്ഷയും. എങ്കിലും ഒരു ചെറിയ പരിശ്രമം എന്നനിലക്കു തൃശൂര്‍ KSRTC ബസ്സ് സ്റ്റാന്റില്‍ ചെല്ലുകയും സ്റ്റേഷന്‍ മാസ്റ്ററെ കര്യങ്ങള്‍ ധരിപ്പിക്കുയും ചെയ്തു, അദ്ദേഹം buss ടിക്കറ്റ് നോക്കി കണ്ടക്റ്ററുടെ നമ്പര്‍ പറഞ്ഞുതരികയുമുണ്ടായി.

ഞങ്ങള്‍ ശ്രീ. പ്രവീണ്കുമാറിനെ (ഇടത്തേരി ഹൗസ്, കാരികത്തൂര്‍, മണിമല, 8606157349) വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ബസ്സില്‍ നോക്കിയിട്ടു വിളിക്കാം എന്നുപറഞ്ഞു. ഒരു ഇരുപതു മിനിട്ടുകഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ച് മാല കിട്ടിയ വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് 22. 10. 16ല്‍ ബസ്സ് തിരികെ വരുന്ന സമയത്തു പ്രവീണ്‍ എന്നെ വിളിക്കുകയും കൊടകരയില്‍ വെച്ച് മാല തരികയും ചെയ്തു.

തിരക്കുകളും, കഷ്ടതകളും, ബുദ്ദിമുട്ടുകളും നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു സന്മനസ്സുകാണിച്ച ശ്രീ. പ്രവീണ്‍കുമാറിനോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. ഇത്തരം പ്രശംസാര്ഹമായ പ്രവര്‍ത്തികള്‍ ഇനിയും KSRTC യില്‍ ഉണ്ടാകട്ടെ. ഈ നന്മ എല്ലാവരിലേക്കും എത്തിക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു… അജയകുമാര്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!