Breaking News

സൗജന്യ നേത്ര പരിശോധനാക്യാമ്പ് .

കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ചാലക്കുടി ഐ വിഷന്‍ ഐ കെയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് സൗജന്യ നേത്ര പരിശോധന,തിമിരശസ്ത്രക്രിയാക്യാമ്പ് നടത്തും.ചെമ്പുച്ചിറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിശോധന.

നേത്ര രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കും.തിമിരശസ്ത്രക്രിയ ആവശ്യമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും നടത്തിക്കൊടുക്കുന്നതാണ്.മറ്റത്തൂര്‍ പഞ്ചായത്തിലെ 1,2,3,23 എന്നീ വാര്‍ഡുകളിലെ ആളുകള്‍ക്ക് വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!