Breaking News

വേനലിലും വറ്റാത്ത പുലിപ്പാറക്കുന്നിലെ പാറക്കുളം പുല്ല് മൂടി നശിക്കുന്നു.

pulipparakulamകൊടകര : വേനലിലും വറ്റാത്ത പുലിപ്പാറക്കുന്നിലെ പാറക്കുളം പുല്ല് മൂടി നശിക്കുന്നു. തുണി അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന പാറക്കുളം ഇപ്പോള്‍ മാലിന്യക്കുളമായി മാറി. വെള്ളത്തിനു മീതെ ചണ്ടിയും പായലും പുല്ലും വളര്‍ന്നു മൈതാനംപോലെ കിടക്കുകയാണിപ്പോള്‍. നവീകരണ പ്രവര്‍ത്തനമില്ലാതെ നാശത്തിന്റെ വക്കിലാണ് ഈ കുളം. രണ്ടു വര്‍ഷം മുന്‍പു നടത്തിയ നവീകരണം ഫലവത്തായില്ല.

വേനലില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന അവസ്ഥയില്‍ പ്രദേശവാസികളായ നൂറോളം കുടുംബങ്ങളുടെ ആശ്രയമാണീ ജലാശയം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ഒട്ടേറെ പേരുടെ ആശ്രയകേന്ദ്രമായ ഈ കുളം രണ്ടു വര്‍ഷം മുന്‍പു തൊഴിലുറപ്പ് പദ്ധതിവഴി 50,000 രൂപ ചെലവഴിച്ചു വൃത്തിയാക്കിയെങ്കിലും ശാശ്വത പരിഹാരമായില്ലെന്നു നാട്ടുകാര്‍ പറയുന്നു. കുളത്തിനു ചുറ്റിലും സംരക്ഷണഭിത്തി കെട്ടി ശുചീകരിച്ചു സംരക്ഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.  റിപ്പോര്‍ട്ട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!