Breaking News

കൊടകര ബസ്സ്റ്റാന്‍ഡില്‍ തെരുവ്‌നായശല്യം രൂക്ഷം

KDA Private Busstand photo 1കൊടകര : ഗ്രാമപഞ്ചായത്തിന്റെ ബസ്റ്റാന്‍ഡില്‍ തെരുവുനായ്ക്കളുടെ ശല്യം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും ദുരിതമാകുന്നു. സ്റ്റാന്‍ഡിലെ വെയിറ്റിങ്ങ്‌ഷെഡിന് സമീപത്ത് കാടു കയറിയതിനാല്‍ പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ കെട്ടിടത്തില്‍ ദിനംപ്രതി തെരുവുനായ്ക്കളുടെയും വിഷപാമ്പുകളുടേയും വ്യവഹാര കേന്ദ്രമായിരിക്കുന്നു.

പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് പരിസരത്ത് അതിരാവിലെയും സന്ധ്യാസമയങ്ങളിലുമാണ്‌തെരുവ് നായ്ക്കള്‍ കൂട്ടമായെത്തുന്നത്. യാത്രക്കാരും കച്ചവടക്കാരും ഇതുമൂലം ഏറെ ഭീതിയിലാണ്. വെയ്റ്റിങ്ങ് ഷെഡ്ഡിനരികിലുള്ള വഴിവിളക്കുകള്‍ യാതൊന്നും കത്തുന്നുമില്ല.

വെയ്റ്റിങ്ങ് ഷെഡ്ഡില്‍ നിന്നും വെള്ളിക്കുളങ്ങര ഭാഗത്തേക്ക് തിരിഞ്ഞു പോകുന്ന ബസ്സുകള്‍ പുറത്തേക്കുവരുന്ന റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ്. ശാസ്ത്രീയമായ സംവിധാനങ്ങളുടെ അഭാവം മൂലം റോഡില്‍ പരന്നൊഴുകുന്ന മഴവെള്ളം ഇതിലെ വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥല നിവാസികള്‍ക്കും യാത്ര ദുരിതമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!