Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച പഴക്കുലവിതാനം നടത്തി

Navarathi_Poonilarkkavuകൊടകര :പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച പഴക്കുലവിതാനം നടത്തി. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ദേശത്തെ പറമ്പുകളില്‍നിന്നും വെട്ടിക്കൊണ്ടുവന്ന് പഴുപ്പിച്ച കായക്കുലകള്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ പഴുപ്പിച്ച് ഇന്നലെ രാവിലെ ക്ഷേത്രനടപ്പുരയില്‍ അലങ്കരിക്കുകയായിരുന്നു.

കണ്ണനും കദളിയും കര്‍പ്പൂരവള്ളിയും പൂവനും നേന്ത്രനും പാളയംകോടനുമൊക്കെയായി ഇരുന്നൂറോളം കുലകളാണ് ക്ഷേത്രനടപ്പുരയെ സ്വര്‍ണവര്‍ണത്തിലാറാടിച്ചത്. കുലവാഴയും കുരുത്തോലയും ചെന്തെങ്ങിന്‍കുലകളും പൂമാലകളും പഴക്കുലവിതാനത്തിനു പകിട്ടേകി. ദേവസ്വംഭരണസമിതിയുടേയും ആഘോഷക്കമ്മിറ്റിയുടേയും നേതൃത്വത്തിലായിരുന്നു വിതാനം.

എം.എല്‍.വേലായുധന്‍നായര്‍, ഇ.രവീന്ദ്രന്‍,ഇ.വി.അരവിന്ദാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയദശമിദിനമായ 11 ന് രാവിലെ 8 ന് പൂജയെടുപ്പിനുശേഷം പഴക്കുലകള്‍ ഭക്തര്‍ക്ക് തിരികെ നല്‍കും. ഇന്നലെ വൈകീട്ട് ക്ഷേത്രത്തില്‍ പൂജവെപ്പും നവരാത്രിനൃത്തസംഗീതമണ്ഡപത്തില്‍ നടരാജനൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്തങ്ങളും ഉണ്ടായി.

ഇന്ന് വൈകീട്ട് 7 ന് കാവില്‍ ഫ്രണ്ട്‌സ് ആര്‍ട്‌സിന്റെ സ്റ്റേജ്‌മെഗാഷോ നടക്കും. വിദ്യാരംഭദിനമായ നാളെ രാവിലെ ക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തും. അധ്യാപക അവാര്‍ഡ്‌ജേതാവ് ഡി.വി.സുദര്‍ശന്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!