കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ ഏകദിന കണ്വെന്ഷന് വികാരി ഫാ. അഡ്വ. ഡോ. ജോണ്സന് ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പോട്ട ആശ്രമത്തിലെ ഫാ. ജോസ് പുതിയാപ്പറമ്പില്‍ വി.സി., തൃശ്ശൂര്‍ ആബാ ധ്യാനകേന്ദ്രത്തിലെ ബ്രദര്‍ വര്‍ഗ്ഗീസ് കുരുവിള എന്നിവര്‍ ധ്യാനം നയിച്ചു.
ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം, മരിയന്‍ പ്രാര്‍ത്ഥന, സൗഖ്യാരാധന എന്നിവ നടന്നു. വികാരി ഫാ. അഡ്വ. ഡോ. ജോണ്സന് ജി. ആലപ്പാട്ട്, അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, കോ. ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ബാബു, ജോസഫ് ചെമ്മിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും, ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ സംഘട്ടനങ്ങള്‍ ദുരീകരിക്കാനും പ്രത്യേക ആരാധന നടത്തി.