Breaking News

ഭക്തിനിറവില്‍ ക്ഷേത്രങ്ങളില്‍ ആയില്യംപൂജ

കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ പാമ്പുമേക്കാട്ട് മനയ്ക്കല്‍ ജാതവേദന്‍നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ആയില്യം പൂജ
കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ പാമ്പുമേക്കാട്ട് മനയ്ക്കല്‍ ജാതവേദന്‍നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ആയില്യം പൂജ

കൊടകര :പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ ആയില്യപൂജ നടന്നു. പാലുംനൂറും നല്‍കല്‍, സര്‍പ്പാരാധന, ആയില്യംപൂജ, പ്രസാദവിതരണം, പ്രസാദഊട്ട്, വൈകീട്ട് സര്‍പ്പബലി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് പാമ്പുമേയ്ക്കാട്ട് ജാതവേദന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡണ്ട് എം.എല്‍.വേലായുധന്‍നായര്‍, സെക്രട്ടറി ഇ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര മരത്തോംപിള്ളി എടവന ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ആയില്യ പൂജ നടത്തി

കൊടകര മരത്തോംപിളളി എടവന മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന ആയില്യംപൂജ.
കൊടകര മരത്തോംപിളളി എടവന മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന ആയില്യംപൂജ.

കൊടകര മരത്തോംപിള്ളി എടവന ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ആയില്യ പൂജ നടത്തി. സര്‍പ്പാരാധനയ്ക്ക് വിശേഷമായ കന്നിമാസത്തിലെ ആയില്യം ദിനത്തില്‍ സര്‍പ്പക്കാവില്‍ പാല്, നൂറ്, മഞ്ഞള്‍പ്പൊടി, കവുങ്ങിന്‍ പൂക്കുല, പാല്പായസം എന്നിവയോടെ വിശേഷാല്‍ ആയില്യ പൂജയും, സര്‍പ്പാരാധനയും നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആനന്ദപുരം അരിത്തോട്ടത്ത് രാമന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് സുനില്‍കുമാര്‍ കോമ്പാത്ത്, സെക്രട്ടറി ഗോപകുമാര്‍ വൃന്ദാവന്‍, ട്രഷറര്‍ രാമകൃഷ്ണന്‍ കൊപ്പറമ്പില്‍, മനോജ്കുമാര്‍ മുണ്ടപ്പിള്ളില്‍, സനേഷ് ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

കര്‍ഷകസംഘം കൊടകര ഏരിയ സമ്മേളനം(ചിത്രം)

കൊടകര : വെള്ളിക്കുളങ്ങര, പത്തുകുളങ്ങര, ഇഞ്ചക്കുണ്ട്, നായാട്ടുകുണ്ട് എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷി’ൂമിക്ക് അടിയന്തിരമായി പട്ടയം ലഭ്യമാക്കണമെന്ന് കേരള കര്‍ഷക സംഘം കൊടകര ഏരിയ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സംഘം ജില്ലാ പ്രസിഡന്റ് പി കെ ഡേവിസ് ഉല്‍ഘാടനം ചെയ്തു. വി കെ സുബ്രമണ്യന്‍ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ കെ ഗോഖലെ റിപ്പോര്‍ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി എ രാമകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ്, പി ആര്‍ പ്രസാദന്‍, എം ആര്‍ രഞ്ജിത്, മണി ഉണ്ണികൃഷ്ണന്‍, ഉഷ ഉണ്ണി എന്നിവര്‍ സംസാരിച്ചു. ഇ കെ അനൂപ് സ്വാഗതവും, സി എം ബബീഷ് നന്ദിയും പറഞ്ഞു. ‘ഭാരവാഹികള്‍: സി എം ബബീഷ് (പ്രസിഡന്റ്), കെ കെ ഗോഖലെ (സെക്രട്ടറി), വി കെ സുബ്രമണ്യന്‍ (ട്രഷറര്‍).
ചിത്രം അടിക്കുറിപ്പ്: 1. .
2.
3. കര്‍ഷക സംഘം കൊടകര ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് പി കെ ഡേവിസ് ഉല്‍ഘാടനം ചെയ്യുന്നു.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!