Breaking News

പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് അവശ്യരേഖ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു

KDA Forest Division  Chalakudy Ekadina Camp Nadathyകൊടകര : ചാലക്കുടി വനം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് അവശ്യരേഖകളായ റേഷന്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആരോഗ്യഇന്‍ഷൂറന്‍സ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് മുതലായവ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള എകദിന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.എസ്. മാത്യു അദ്ധ്യക്ഷത വഹിച്ചു.

ചാലക്കുടി ഡിവിഷണല്‍ഫോറസ്റ്റ് ഓഫീസര്‍ ആര്‍. കീര്‍ത്തി ഐ.എഫ്.എസ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോയ്, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എസ്. ഉണ്ണികൃഷ്ണന്‍, ചാലക്കുടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രസന്നന്‍, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. അശോകന്‍, മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.എസ്. ഷൈലന്‍, കെ.സി. ലിജേഷ്, എന്‍.ഒ. ഷാജു എന്നിവര്‍ സംസാരിച്ചു.

ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള ആദിവാസി ഊരുകളായ ശാസ ്താംപൂവ്വം, കാരിക്കടവ്, രണ്ടുകൈ, എലിക്കോട്, ഒളനപ്പറമ്പ്, ചക്കിപ്പറമ്പ്, ചീനിക്കുന്ന്, കള്ളിച്ചിത്രനടാംപാടം എന്നിവിടങ്ങളിലെ 200 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!