Breaking News

യുവകവി സുഭാഷ് മൂന്നുമുറിയുടെ കടലാസുവഞ്ചികള്‍ പ്രകാശനം ചെയ്തു

kadalasuvanchikalകൊടകര: യുവകവി സുഭാഷ് മൂന്നുമുറിയുടെ കടലാസുവഞ്ചികള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വിവിധമേഖലകളില്‍ കഴിവുതെളിയിച്ച ഐ.ആര്‍.രാജന്‍, രാജേഷ് ചേലോട്, സനീഷ്.കെ.വൈക്കം, ഷോളിജോസ്, അഭീഷ് കാരണത്ത്, അഖില്‍ ഇഞ്ചക്കുണ്ട്,സുരേഷ് കളപുരക്കല്‍,സ ബെന്നി ജോര്‍ജ്, വി.എച്ച്. സഗീര്‍, വി.എം.ബിന്‍സാദ്, സോമന്‍.ഉമേഷ്ബാബു, രമേഷ്, മെനജ് വെട്ടിയാട്ടില്‍, സി.ജെ.അജോ, ലൈലറസാക്ക്, വിന്‍സി എന്നിവരെ കവി രാവുണ്ണി ഉപഹാരം നല്‍കി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, വൈസ്പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, ചാക്കുടി തഹസില്‍ദാര്‍ പി.കെ.ബാബു, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബീനനന്ദകുമാര്‍,പി.എശ്.പ്രശാന്ത്,എ.കെ.പുഷ്പാകരന്‍, ഷീലവിപിനചന്ദ്രന്‍,ശ്രീധരന്‍ കളരിക്കല്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, കെ.ആര്‍.ദിനേശന്‍,എം.ആര്‍.രഞ്ജിത്ത്, ടി.എം.ചന്ദ്രന്‍, എം.മഞ്ജുള, എന്‍.വി.വൈശാഖന്‍, പ്രവീണ്‍ എം.കുമാര്‍, പി.കെ.വേണുഗോപാല്‍, കൊടകര ഉണ്ണി, ചന്ദ്രന്‍ മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!