വെള്ളിക്കുളങ്ങര : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ യു. പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപ്പെട്ടി പദ്ധതി വെള്ളികുളങ്ങര ഗ്രമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര പി. സി. ജി. എച്ച്. എസ്. സ്കൂളില്‍ വച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് പി. എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പി. ടി. എ. പ്രസിഡന്റ് ബെന്നി താഴേക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. എ. ഷോജന്‍ പദ്ധതി വിശദീകരണം നടത്തി ജോയ് കാവുങ്ങല്‍, റെന്നി വര്‍ഗ്ഗീസ്, ഹക്കീം കളിപ്പറമ്പില്‍, സിസ്റ്റര്‍ ലിറ്റില്‍ ഗ്രേസ്, ഇ. എച്ച്. സഹീര്‍, കെ. വി. ഷാജു, സ്കൂള്‍ ലീഡര്‍ ബേസില്‍ എന്നിവര്‍ സംസാരിച്ചു.