Breaking News

ഫൊറോന മതബോധന കലോത്സവത്തില്‍ കൊടകരയ്ക്ക് ഒന്നാം സ്ഥാനം

FirstPrizeകൊടകര : ഫൊറോന മതബോധന കലോത്സവത്തില്‍ കൊടകരയ്ക്ക് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര ഫൊറോന മതബോധന കലോത്സവത്തില്‍ കൊടകര സെന്റ് ജോസഫ്‌സ് ദൈവാലയം ഒന്നാം സ്ഥാനം നേടി. മുരിക്കുങ്ങല്‍ സെന്റ് ജോസഫ്‌സ് ഇടവകയും വെള്ളികുളങ്ങര തിരുകുടുംബ ദൈവാലയവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വച്ച് സംഘടിപ്പിച്ച ആത്മീയ സാംസ്‌കാരിക മേളയില്‍ 15 ഇടവകകളില്‍ നിന്നായി അറുന്നൂറില്‍പരം മതബോധന വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൊടകര ഫൊറോന വികാരി വെരി. റവ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!