കൊടകര : സ്കൂള്‍ കുട്ടികളില്‍ സ്വാശ്രയശീലവും സമ്പാദ്യശീലവും വളര്‍ത്തുന്നതിനുവേണ്ടി കേരള മൃഗസംരക്ഷണവകുപ്പും കൊടകര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ആവിഷ്ക്കരിച്ച സ്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടകര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ടകോഴികളെ വീതം വിതരണം ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഇ.എല്‍. പാപ്പച്ചന്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി. എം. മാത്യൂസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശാലിനി , പി.ടി.എ. പ്രസിഡന്റ് വി.എം. സത്യന് എന്നിവര്‍ സംസാരിച്ചു.