Breaking News

നാട്യകലാമാണിക്യ അവാര്‍ഡ് കലാമന്ദിരം ശ്യാമള ഏറ്റുവാങ്ങി

1കൊടകര: മോഹനകേരളം ആര്‍ട്‌സ് അക്കാദമിയിയുടെ നാട്യകലാമാണിക്യ അവാര്‍ഡ് നൃത്ത-സംഗീത അധ്യാപികയായ കലാമന്ദിരം ശ്യാമള ഏറ്റുവാങ്ങി. നാലുപതിറ്റാണ്ടോളമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്യാമളയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധകേന്ദങ്ങളില്‍ മാത്രമല്ല കുവൈറ്റിലും ബാംഗ്‌ളൂരിലും കലാകേന്ദ്രങ്ങല്‍ പ്രവര്‍ത്തിക്കുന്നു.

മദ്രാസ് സര്‍വസര്‍വകലാശാലയില്‍നിന്നും ഭരതനാട്യം ഡിപ്ലോമക്കുശേഷം കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം രങ്കനായിക,സുമതി, മദ്രാസ് ലക്ഷ്മണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. കൂടാതെ മോഹിനിയാട്ടത്തില്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം സത്യഭാമ എന്നിവരുടെ കീഴിലും കുച്ചിപ്പുടി മദ്രാസ് ചിന്നസ്വാമി, കലാമണ്ഡലം സുമതി എന്നിവരകുടെ കീഴിലും പരിശീലിച്ചു. വര്‍ഷാവര്‍ഷം നൂറുകണക്കിനുകുട്ടികളാണ് കലാമന്ദിരത്തില്‍ നിന്നും പഠിച്ചിറങ്ങുന്നത്.

മാത്രമല്ല ഇവിടെ നിന്നും പരിശീലനം നേടിയ 50 ലധികം പേര്‍ ഇന്ത്യക്കകത്തും പുറത്തുമായി നൃത്ത-സംഗീത അധ്യാപകരാണ്. ശ്യാമളയുടെ രണ്ടു സോദരിമാരും നൃത്താധ്യാപകരാണ്. ഓസ്‌ട്രേലിയയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇവരുടെ മൂത്തമകന്‍ ശ്യാംലാല്‍ നല്ലൊരു നര്‍ത്തകനും ഇളയമകന്‍ ശ്രീനാഥ് ഗായകനുമാണ്. കൊടകര അരിക്കാട്ട് വീട്ടില്‍ രവീന്ദ്രനാഥിന്റെ പത്‌നിയാണ് ശ്യാമള.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!