Breaking News

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; വര്‍ഗീസേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു, കുട്ടികളടക്കം 9 പേര്‍ക്കു പരുക്ക്.

AccidentVargheseകൊടകര :  പാലാ- പൊന്‍കുന്നം റോഡില്‍ കുരുവിക്കൂടിനും മഞ്ചക്കുഴിക്കും ഇടയില്‍ കാര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഒരാള്‍ മരിക്കുകയും 9 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു . കൊടകര സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

കവലക്കാട്ട് ഈച്ചരത്തു വീട്ടില്‍ ഇ.ടി.വര്‍ഗീസ് (60) ആണ് മരണപ്പെട്ടത്, ഭാര്യ അല്‍ഫോന്‍സ് (55) , മകന്‍ സോണി(30), മകള്‍ സൗമ്യ(35), സൗമ്യയുടെ ഭര്ത്താവ് മാക്‌സിന് (40) വര്‍ഗീസിന്റെ കൊച്ചു മക്കളായ അബിന്‍(12) , എഡിന്‍(10),  എമില്‍(അഞ്ച്) , ആവിന്‍(ഏഴ്), എല്‍ന(രണ്ട്) എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സോണിയായിരുന്നു വണ്ടി ഓടിപ്പിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരുകില്‍ പറമ്പിലേക്ക് മറിയുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!