Breaking News

എസ്.പി.സി. ഓണം വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു

KDA SPC OnamVacation Campകൊടകര : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വെക്കേഷന്‍ ക്യാമ്പ് കൊടകര ജി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ആരംഭിച്ചു. കൊടകര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ് പതാക ഉയര്‍ത്തി. കൊടകര പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി. പി. വാഹിദ് മുഖ്യാതിഥിയായിരുന്നു. പുതുക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.പി. സുധീരന്‍, കൊടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, വെള്ളികുളങ്ങര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സിബിന്‍, പുതുക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, വരന്തരപ്പിള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അന്ന, കൊടകര ജി.എച്ച്.എസ്.എസ്. ജനറല്‍ കണ്‍വീനര്‍ സത്യന്‍, വിമല്‍ ജ്യോതി മുപ്ലിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആനി ഗ്രേസ്, ആളൂര്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എ.കെ. സജീവന്‍, നന്തിക്കര സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.ആര്‍. ഭാസ്‌ക്കരന്‍, ചെമ്പുച്ചിറ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സുനില്‍ കുമാര്‍, വിമല്‍ ജ്യോതി മുപ്ലിയം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.സി. സുബ്രഹ്മണ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!