Breaking News

കൊടകര മേഖലയില്‍ പണിമുടക്ക് പൂര്‍ണം;പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു മുമ്പില്‍ സംഘര്‍ഷം

appolo00000002കൊടകര: പണിമുടക്ക് കൊടകര മേഖലയില്‍ പൂര്‍ണം. കൊടകര, മറ്റത്തൂര്‍, ആളൂര്‍ പഞ്ചായത്തുകളില്‍ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്.

രാവിലെ കൊടകര ടൗണില്‍ പണിമുടക്കനുകൂലികള്‍ പ്രകടനം നടത്തി. പി.ജി.വാസുദേവന്‍നായര്‍, എ.സി.വേലായുധന്‍, ടി.ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോടാലിയില്‍ നടന്ന പ്രകടനത്തിന് ടി.എ.ഉണ്ണികൃഷ്ണന്‍, ബേബി കണ്ണമ്പിള്ളി, ഹൈദര്‍, സി.യു.പ്രിയന്‍, കെ.വേണുഗോപാല്‍ , പി.കെ..കൃഷ്ണന്‍കുട്ടി, കെ.പി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനുമുമ്പില്‍ സംഘര്‍ഷം 
കൊടകര: പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ജോലിക്കെത്തിയ തൊഴിലാളികളെ പണിമുടക്ക് അനുകൂലികളായ തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ 6ന് ആരം’ിക്കുന്ന ആദ്യഷിഫ്റ്റില്‍ ജോലിക്കു കയറാനെത്തിയ ബി.എം.എസ്.യൂണിയനില്‍പെട്ട തൊഴിലാളികള്‍ കമ്പനിക്കകത്തേക്ക് പ്രവേശിപ്പിക്കുന്നത് പണിമുടക്കുന്ന മറ്റ് ട്രേഡ് യൂണിയനുകളിലെ തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയാക്കിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തില്‍ പോലിസ് ്സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി. ജോലിക്കു ഹാജരാകാനെത്തിയ തൊഴിലാളികളെ തടഞ്ഞവരെ പോലിസ് അറസ്റ്റുചെയ്തുനീക്കിയ ശേഷം ഗേറ്റ് തുറന്നു കൊടുത്തു. ചാലക്കുടി ഡി.വൈ.എസ്.പി. പി.വാഹിദും സ്ഥലത്തെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!